കേരളത്തിലെ അധ്യാപകര്‍ക്കൊരു തുറന്ന കത്ത്

Published on: August 30, 2021 | Reading Time: 9 min
സ്കൂൾ കേരളം അധ്യാപകർ ഗൂഗിൾ ജി-സ്വീറ്റ് ക്ലാസ് വിദ്യാഭ്യാസം വീഡിയോകോൺഫറൻസ് ഓൺലൈൻ പഠനം

Also available in:


ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മ എഴുതുന്നത്

സംഗ്രഹം

ഗൂഗിളിന്റെ ജി-സ്വീറ്റ് കേരളത്തിലെ വിദ്യാലയങ്ങള്‍ക്കു് സൗജന്യമായി നലകാനുള്ള വാഗ്ദാനം, അവർക്കു് ജി-സ്വീറ്റിനു കൂടുതൽ ഉപഭോക്താക്കളെ നേടാനും, അവരുടെ പരസ്യ, തിരച്ചിൽ കച്ചവടങ്ങളിലെ കുത്തക നിലനിർത്താനുമുള്ള പദ്ധതിയാണ്. ഗൂഗിളിന്റെ മേലുള്ള ആശ്രിതത്വം, എല്ലാവരും നിരീക്ഷിക്കപ്പെടാനും അതുമൂലമുണ്ടാകുന്ന പ്രതികരിക്കാനുള്ള പേടിയും (chilling effects), രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് അടിയറവയ്ക്കുക പോലുള്ള ഗുരുതരമായ പരിണതഫലങ്ങൾക്കു കാരണമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഈ വാഗ്ദാനം നിരസിക്കുവാനും, എല്ലാ പ്രവർത്തനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കാനും ഞങ്ങള്‍ ശുപാർശ ചെയുന്നു. നെറ്റ്‍വര്‍ക്ക് ആവശ്യമായിട്ടുള്ള സോഫ്റ്റ്‍വെയറുകള്‍ക്കു്, സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സേവനങ്ങൾ സെല്‍ഫ്-ഹോസ്റ്റ് ചെയ്യാനും ഞങ്ങള്‍ ശുപാർശ ചെയുന്നു. സെല്‍ഫ്-ഹോസ്റ്റിംഗും സ്വതന്ത്ര-സോഫ്റ്റ്‍വെയറും ഉപയോഗിക്കുന്നതു് വഴി സോഫ്റ്റ്‌വെയറും ഡാറ്റയും നിങ്ങളുടെ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

ക്ലാസ്റൂമുകളില്‍ ജി-സ്വീറ്റ് ഉപയോഗിക്കുമെന്നു് കൈറ്റ് (KITE) പ്രഖ്യാപിച്ചു

കേരളത്തിലെ സ്കൂളുകളിലെ ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ക്കായി ജി-സ്വീറ്റ് പ്ലാറ്റ്ഫോം ഉപയോഗിച്ചു തുടങ്ങാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) തീരുമാനിച്ചതു് വളരെയധികം ദുഃഖകരമാണു്. ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഡ്രൈവ്, ജീമെയില്‍, ഗൂഗിള്‍ ഡോക്സ് തുടങ്ങിയ സേവനങ്ങള്‍ ഒരുമിച്ചു് ലഭിക്കുന്നതാണു് ജി-സ്വീറ്റ്. ഔദ്യോഗിക പ്രഖ്യാപനം ഇവിടെ.

സ്വകാര്യതയുടെ വാഗ്ദാനവും യാഥാര്‍ത്ഥ്യവും

കൈറ്റിന്റെ പ്രഖ്യാപനത്തില്‍ “വിദ്യാര്‍ത്ഥികളുടേയോ അധ്യാപകരുടേയോ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുകയില്ല. പ്ലാറ്റ്ഫോമില്‍ അപ്‌ലോഡ് ചെയ്യുന്ന ഡാറ്റയില്‍ കൈറ്റിനു് പൂര്‍ണ്ണമായ നിയന്ത്രണം ഉണ്ടായിരിക്കും” എന്നു് പറഞ്ഞി‌ട്ടുണ്ടു്. എല്ലാ ഉപയോക്താക്കളുടേയും വളരെയധികം ഡാറ്റ ശേഖരിക്കുന്നതിനാല്‍ ഗൂഗിളിനു് അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ഐഡി മാറ്റിയാലും ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് അവരെ തിരിച്ചറിയാന്‍ എളുപ്പത്തില്‍ സാധ്യമാകും.

ഗൂഗിള്‍ ക്രോസ്-സൈറ്റ് ട്രാക്കിങ്ങ് ഉപയോഗിക്കുന്നു: നിങ്ങള്‍ ഒരു സൈറ്റില്‍ നിന്നും മറ്റൊരു സൈറ്റിലേക്കു് മാറുമ്പോള്‍ നമ്മള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളില്‍ ഉള്ള ചെറിയ പ്രോഗ്രാമുകളും (scripts, widgets), കാണാനാവാത്ത ചെറിയ ചിത്രങ്ങളും (invisible embedded images) മറ്റും ഉപയോഗിച്ചു് നമ്മള്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിച്ചു, നമ്മള്‍ ആ സൈറ്റുകളില്‍ എന്തൊക്കെ ചെയ്തു തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുണ്ടു്. ഇതിനുള്ള ഒരു നല്ല ഉദാഹരണമാണു് പല സൈറ്റുകളിലും കാണുന്ന മറ്റു് സേവനങ്ങളുമായി (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) വിവരങ്ങൾ പങ്കിടാനുള്ള ബട്ടണുകള്‍. സൈറ്റില്‍ എത്ര പേര്‍ വന്നു മുതലായ കാര്യങ്ങള്‍ അറിയാനും ഇതു് പോലുള്ള ബട്ടണുകള്‍ ചിലപ്പോൾ സഹായിക്കും , പക്ഷേ അവ ഈ സാമുഹിക പ്ലാറ്റ്ഫോമുകളിലേക്കു് നമ്മുടെ ഡാറ്റയും കൊടുക്കുന്നു. അവ നിങ്ങള്‍ക്കു് വിവരങ്ങള്‍ മറ്റു് സാമൂഹിക സേവനങ്ങളില്‍ പങ്കു് വയ്ക്കാന്‍ സഹായകരമായേക്കാം, പക്ഷേ പലപ്പോഴും ഈ വിവരങ്ങള്‍ നിങ്ങളെ ലക്ഷ്യമാക്കിയുള്ള പരസ്യങ്ങള്‍ നല്‍കാനോ നിങ്ങളുടെ പ്രൊഫൈലുണ്ടാക്കാനോ ആയിട്ടാണു് പിന്നണിയില്‍ ഉപയോഗിക്കപ്പെടാറുള്ളതു.

ഒരു വെബ്‍സൈറ്റ് സന്ദര്‍ശിക്കുന്ന ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു അതു സൈറ്റിന്റെ ഉടമസ്ഥരെ അറിയിക്കാനുള്ള ഒരു സേവനമാണു് ഗൂഗിള്‍ അനലിറ്റിക്സ്. ഇതു് തടയാന്‍ ഉപയോക്താക്കള്‍ക്കു് യുബ്ലോക്ക്-ഒറിജിന്‍ (ublock-origin) പോലുള്ള അധിക സുരക്ഷാസംവിധാനങ്ങൾ അവരുടെ ബ്രൌസറുകളില്‍ ഉപയോഗിക്കേണ്ടി വരും. ജി-സ്വീറ്റിൽ ഗൂഗിൾ അനലിറ്റിക്സ് ഓഫ് ചെയ്യാൻ കഴിയുമോ എന്ന് കൈറ്റിനോടു് ചോദിക്കാൻ ഇത് നമ്മെ പ്രേരിപ്പിക്കുന്നു.

കേബിള്‍ ടിവിയില്‍ കാണുന്ന പരസ്യങ്ങളില്‍ നിന്നും ഗൂഗിള്‍ കാണിക്കുന്ന പരസ്യങ്ങള്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

ടിവിയിലോ റേഡിയോയിലോ കാണുന്ന പരസ്യങ്ങളിൽ നിന്നും അടിസ്ഥാനപരമായി വളരെ വ്യത്യസ്ഥമാണു് ഗൂഗിള്‍ പരസ്യങ്ങള്‍ കാണിക്കുന്ന രീതി. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചു് അവരുടെ താത്‌പര്യങ്ങൾ ലക്ഷ്യമാക്കിയുള്ള പരസ്യങ്ങളാണു് ഗൂഗിള്‍ കാണിക്കുന്നതു്. എന്നാല്‍ ടിവിയിലോ റേഡിയോയിലോ പത്രങ്ങളിലോ കാണിക്കുന്ന പരസ്യം ആരുടേയും സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചുള്ളതല്ല. ഒരു പത്രം വായിക്കുന്ന എല്ലാവരും, ഒരേ ചാനല്‍ ടിവിയില്‍ കാണുന്ന എല്ലാവരും ഒരേ പരസ്യം തന്നെയാണു് കാണുന്നതു്. എന്നാൽ ഗൂഗിള്‍ കാണിക്കുന്ന പരസ്യങ്ങള്‍ ഉപയോക്താക്കളുടെ മുന്‍കാല പ്രവൃത്തികള്‍, എന്തൊക്കെ വിവരങ്ങള്‍ തിരഞ്ഞിട്ടുണ്ടു്, ഏതൊക്കെ പേജുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടു് എന്നതിനെ അടിസ്ഥാനമാക്കി ഉള്ളതായതിനാല്‍ ഉപയോക്താക്കളെ വലയില്‍ വീഴ്ത്താന്‍ കൂടുതല്‍ പര്യാപ്‌തമാണു്.

ഗൂഗിളിന്റെ ഈ വാഗ്ദാനം കൂടുതല്‍ ഉപയോക്താക്കളെ (അവര്‍ക്കു് പരസ്യം ലക്ഷ്യം വെക്കാവുന്ന കുടുങ്ങിപ്പോയ കാഴ്ചക്കാര്‍) കിട്ടാനുള്ള ഒരു പദ്ധതിയാണു്. ഇതിലൂടെ വിദ്യാർത്ഥികളുടെ വളരെയധികം വിവരങ്ങള്‍ ഗൂഗിളിന്റെ കയ്യിലെത്തും. പരസ്യ വ്യവസായത്തിലെ ഗൂഗിളിന്റെ അധീശത്വം ഊട്ടിയുറപ്പിക്കാന്‍ ഇതു് സഹായകമാകും. അവരുടെ അധീശത്വം എതിരാളികളെ ഇല്ലാതാക്കാന്‍ അവര്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ടു്. പരസ്യങ്ങളിലൂടെ ഉപയോക്താക്കളിൽ അവിഹിതമായ സ്വാധീനം ചെലുത്തുവാന്‍ ഗൂഗിളിനു് കഴിയും. ഗൂഗിളിനെപ്പോലെ ഇത്രയും ഡാറ്റ കൈവശമുള്ള കമ്പനിക്കു് തിരഞ്ഞെടുപ്പുകളെ പോലും സ്വാധീനിക്കാന്‍ കഴിയും. ഉദാഹരണത്തിനു് ഫേസ്‍ബുക്കിന്റെ കയ്യിലുള്ള ഡാറ്റ ഉപയോഗിച്ചാണു് കുറച്ച് വര്‍ഷങ്ങള്‍ക്കു് മുമ്പു് കേംബ്രിഡ്ജ് അനലിറ്റിക്ക തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതു്. ഉദാഹരണത്തിനു്, ഗൂഗിളിന്റെ തിരയല്‍ സംവിധാനത്തിനു് അവരുടെ താൽപര്യങ്ങളുമായി യോജിക്കുന്ന ആളുകളുടെ അഭിപ്രായങ്ങള്‍ കൂടുതല്‍ പേരെ കാണിക്കാനും വിയോജിക്കുന്ന ആളുകളുടെ അഭിപ്രായം കറച്ചു് ആളുകളെ മാത്രം കാണിക്കാനും കഴിയും.

ഗൂഗിള്‍ എന്തുകൊണ്ട് സേവനങ്ങള്‍ സൌജന്യമായി നല്‍കുന്നു?

ഗൂഗിള്‍ ഇതു സൌജന്യമായി നല്‍കുന്നതു് ആദ്യ കാലത്തു് ജിയോ സൌജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ തരുകയും പിന്നീടു് പണം വാങ്ങിത്തുടങ്ങുകയും ചെയ്യുന്നതിനു് സമാനമാണു്. ജിയോയുടെ ഓഫര്‍ കാരണം വൊഡാഫോണും ഐഡിയയും പിടിച്ചു് നില്‍ക്കാനാവാതെ ഒരു കമ്പനിയാകേണ്ടി വരുകയും നമ്മുടെ മൊബൈല്‍ സേവന ദാതാക്കളുടെ എണ്ണം കുറയുകയും ചെയ്തു. ഗൂഗിളിന്റെ സേവനങ്ങള്‍ എല്ലാ കാലവും സൌജന്യമായിരിക്കും എന്നതിനു് ഒരു ഉറപ്പും ഇല്ല. അവരുടെ വിദ്യാഭ്യാസ സേവനങ്ങളുടേയോ വീഡിയോ കോണ്‍ഫറന്‍സ് സേവനങ്ങളുടേയോ കുത്തക ഉപയോഗിച്ച് സൂം പോലുള്ള എതിരാളികളെ തകര്‍ക്കാനും പിന്നീട് തോന്നും പോലെ വില ഈടാക്കാനും സാധ്യതയുണ്ടു്. സൂം, ഞങ്ങള്‍ പിന്തുണയ്ക്കാത്ത മറ്റൊരു കുത്തക സോഫ്റ്റ്‌വെയർ, ഇവിടെ ഉദാഹരണമായി പറഞ്ഞതാണു്.

എല്ലാവരും നിരീക്ഷിക്കപ്പെടുമ്പോള്‍

എല്ലാവരും നിരീക്ഷിക്കപ്പെടുമ്പോള്‍ സമൂഹത്തിനും ഓരോ വ്യക്തിയിലും ദൂഷ്യഫലങ്ങൾക്കു് കാരണമാകുന്നു. നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യവും, ആവിഷ്കാര സ്വാതന്ത്ര്യവും, സ്വകാര്യതയും, സുരക്ഷയും, സാമൂഹിക സമത്വവും ഇവിടെ അപകടത്തിലാകും.

ഉദ്ദേശശുദ്ധി ഉണ്ടെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളിൽപ്പോലും ചോദ്യങ്ങള്‍ ചോദിക്കാനോ അതിനെപ്പറ്റി ഇൻർനെറ്റിൽ തിരയാനോ ഭയക്കുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടാൻ, സ്വകാര്യത നഷ്ടമാകുന്നതു് കാരണമാകുന്നുവെന്നു് കണക്കുകള്‍ സൂചിപ്പിക്കുന്നു..

എല്ലാവരും നിരീക്ഷിക്കപ്പെടുമ്പോള്‍ നമ്മുടെ മാനസിക ആരോഗ്യത്തെ അതു് ബാധിക്കുന്നു. ഇതില്‍ ഉറക്കമില്ലായ്മ, സാമൂഹിക ആശങ്ക, വിഷാദം, ശ്രദ്ധക്കൂടുതല്‍, ചില സന്ദര്‍ഭങ്ങളെപ്പറ്റിയുള്ള പേടികൾ, ദുരനുഭവത്തിനു് ശേഷമുള്ള സമ്മര്‍ദ്ദരോഗം (PTSD), തുറസ്സായ സ്ഥലങ്ങളെക്കുറിച്ചുള്ള അകാരണ ഭയം, ചില കാര്യങ്ങൾ എത്ര ചെയ്താലും മതിവരാതെ പിന്നെയും പിന്നെയും ചെയുക (OCD) കൂടാതെ മറ്റു് പല പ്രശനങ്ങളും ഉൾപ്പെടുന്നു. നിരീക്ഷണ സമയത്തു നമ്മള്‍ തെറ്റൊന്നും ചെയ്തില്ലെങ്കിലും, അത് അധികാരികളുടെ അധികാരദുർവിനിയോഗത്തിനു് സാദ്ധ്യത കൂട്ടുന്നു.

എല്ലാവരും നിരീക്ഷണത്തിലാകുമ്പോള്‍ സംഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ‘പ്രതികരണശേഷിയില്ലാസമൂഹം’ (Social Cooling) എന്ന വെബ്‍സൈറ്റില്‍ നിന്നുള്ള ചില പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു:

എന്താണ് പ്രതിവിധി?

നമ്മള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയര്‍ നമ്മളുടെ നിയന്ത്രണത്തിലായിരിക്കണം. ഉപയോക്താക്കള്‍ക്കു് ഉപയോഗിക്കാനും, പഠിക്കാനും, മാറ്റം വരുത്താനും, പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുള്ള സോഫ്റ്റ്‍വെയറാണു് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍. ഇംഗ്ലീഷില്‍ ‘ഫ്രീ സോഫ്റ്റ്‍വെയര്‍’ എന്നു് പറയുമ്പോള്‍ ‘ഫ്രീ’ എന്ന വാക്കു് കൊണ്ടുദ്ദേശിക്കുന്നതു് സ്വാതന്ത്ര്യമാണു്, സൌജന്യമല്ല. ഫയർഫോക്സ്, വി. എൽ. സി., തണ്ടർബേർഡ്, ഉബണ്ടു എന്നിവ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉദാഹരണങ്ങൾ ആണു്. ഒരു സോഫ്റ്റ്‌വെയർ മേൽപ്പറഞ്ഞ സ്വാതന്ത്രം ഉപയോക്താക്കൾക്കു് നല്കുന്നില്ലെങ്കിൽ അതിനെ പ്രൊപ്രൈറ്ററി അഥവാ കുത്തക സോഫ്റ്റ്‍വെയര്‍ എന്ന് വിളിക്കുന്നു. വാട്സ്ആപ്പ്, മൈക്രോസോഫ്റ്റ് വിൻഡോസ്, ഗൂഗിൾ മീറ്റ്, അഡോബി റീഡർ മുതലായവ ഉദാഹരണങ്ങൾ.

ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള, വീഡിയോ കോണ്‍ഫറന്‍സ്, ഓണ്‍ലൈന്‍ ഫയല്‍ സംഭരണം, ഈ-മെയില്‍ തുടങ്ങിയ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കു് (ഇവിടെ കൈറ്റിനോ കേരള സര്‍ക്കാരിനോ) സ്വന്തം സെര്‍വറില്‍ ഇതേ സേവനങ്ങള്‍ കൊടുക്കാന്‍ സാധിക്കണം. സെല്‍ഫ്-ഹോസ്റ്റിംഗ് എന്നു് പറയുന്ന ഈ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ സോഫ്റ്റ്‍വെയറിലും ഡാറ്റയിലുമുള്ള അവരുടെ നിയന്ത്രണം ഉറപ്പു് വരുത്തുന്നു. ഇതിലേതെങ്കിലും സ്വാതന്ത്ര്യം ഇല്ലെങ്കില്‍ നമ്മളതിനെ കുത്തക സോഫ്റ്റ്‍വെയര്‍ എന്നു് വിളിക്കുന്നു. ഇവ ഉപയോഗിക്കുമ്പോൾ നമ്മള്‍ ആ സോഫ്റ്റ്‍വെയര്‍ ഡെവലപ്പറുടെ ദയ കാത്തുനില്‍ക്കണം. ഉദാഹരണത്തിന്, ജി-സ്വീറ്റ് ഉപയോഗിക്കുമ്പോൾ നമ്മള്‍ ഗൂഗിളിന്റെ ആശ്രയത്തിലാണ്.

ഉദാഹരണത്തിനു് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി റെയില്‍വേ ട്രാക്കുകൾ, റോഡുകള്‍, പാലങ്ങള്‍ മുതലായവ സൌജന്യമായി നിര്‍മിച്ചു, അതിനു് ശേഷം നടന്ന കാര്യങ്ങള്‍ പ്രത്യേകിച്ചു് പറയേണ്ടതില്ലല്ലോ. ആശ്രിതത്വം സാധാരണയായി അടിമത്തത്തിലോ ചൂഷണത്തിലോ ആണ് അവസാനിക്കുക.

പ്രോഗ്രാമ്മര്‍മാരല്ലാത്തവര്‍ക്കു് പഠിക്കാനും മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം കൊണ്ടു് എന്താണു് ഗുണം എന്നു് ആളുകള്‍ പൌതുവെ ചിന്തിക്കാറുണ്ടു്. നമ്മളെപ്പോഴും ഇതുപോലുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താറുള്ളതാണു്, ഉദാഹരണത്തിനു്, ഒരു പ്ലമ്പറെ വിളിച്ചു് നമ്മള്‍ ടാപ്പുകള്‍ ശരിയാക്കുന്നു, ഇലക്ട്രീഷ്യനെ വിളിച്ചു് വൈദ്യുതി പ്രശ്നങ്ങള്‍ ശരിയാക്കുന്നു. ഇതുപോലെ തന്നെ ഒരാള്‍ക്കോ കുറേയാളുകള്‍ ചേര്‍ന്നോ (ഉദാഹരണത്തിനു് കൈറ്റിനോ കേരള സര്‍ക്കാറിനോ) ഇ‍ന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ സഹായത്തോടെയോ നമുക്കു് സോഫ്റ്റ്‍വെയറിലെ തകരാറുകള്‍ പരിഹരിക്കാനോ മാറ്റങ്ങൾ വരുത്താനോ കഴിയണം.

ജി-സ്വീറ്റ് എന്ന കൂട്ടം സോഫ്റ്റുവെയറുകള്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ അല്ല. അതുകൊണ്ടു തന്നെ അതുപയോഗിക്കുന്നവര്‍ക്കു് അതിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ തന്നെ ഉപയോഗിക്കണം.

കേരളത്തിലെ ഇരുമ്പനം വി. എച്ച്. എസ്സ്. എസ്സ്. വിദ്യാലയത്തിലെ 6ലും 7ലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ ടക്സ് പെയിന്റ് എന്ന സോഫ്റ്റ്‌വെയർ പൂർണ്ണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി, അതിലേക്കു നാട്ടിലെ പൂക്കളുടെ ചിത്രങ്ങളും, അവയുടെ പേരുകളുടെ ഉച്ചാരണങ്ങളുടെ ശബ്ദലേഖനങ്ങളും ചേർത്തു. ഇതിലൂടെ ഈ സോഫ്റ്റുവെയര്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നു് പഠിക്കാനും സോഫ്റ്റുവെയറിൽ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം അവർ ഉപയോഗിച്ചു. ഒരു പ്രോഗ്രാമ്മർ അല്ലാത്തവർക്കോ കുട്ടികള്‍ക്കോ പോലും സോഫ്റ്റ്‍വെയര്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ സോഫ്റ്റ്‌വെയർ മെച്ചപ്പെടുത്താന്‍ കഴിയുമെന്നു് ഇത് തെളിയിക്കുന്നു.

അഡോബി പേജ്മേക്കര്‍, ഇന്‍ഡിസൈന്‍ എന്നിവക്കു് ബദലായി ഉപയോഗിക്കുന്ന സ്ക്രൈബസ് എന്ന ഡെസ്ക്‍ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റ്‍വെയറില്‍ ആദ്യ കാലത്തു് ഇംഗ്ലീഷ്, ഫ്രഞ്ച്, ജ‍ര്‍മ്മന്‍ പോലുള്ള ലാറ്റിന്‍ ലിപികൾ മാത്രമേ ഉപയോഗിക്കാന്‍ പറ്റിയിരുന്നുള്ളൂ. ഒമാന്‍ സ‍ര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ, ഹോസ്റ്റ്- ഒമാന്‍ (House of Open Source Technologies - Oman) എന്ന സംരംഭത്തിന്റെ ഭാഗമായിരുന്ന ഡെവലപ്പര്‍മാരാണു് മറ്റുള്ള ഭാഷകള്‍ക്കു് വേണ്ട പിന്തുണ (Complex Text Layout) സ്ക്രൈബസില്‍ ചേര്‍ത്തതു്. ഇതിലൂടെ മലയാളത്തിലും സ്ക്രൈബസ് ഉപയോഗിക്കാന്‍ സാധ്യമായി. ഒരാള്‍ നേരിട്ട് സോഫ്റ്റ്‍വെയര്‍ മാറ്റം വരുത്തുന്നില്ല എങ്കില്‍ കൂടി മറ്റുള്ളവര്‍ വരുത്തുന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും ഉപകാരപ്പെടും എന്നു് നമുക്കിതിലൂടെ മനസ്സിലാക്കാം. ഇതു് ജനയുഗം, ദേശാഭിമാനി പത്രങ്ങൾ 100% സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചു് പ്രസിദ്ധീകരിക്കാന്‍ സഹായകമായി.

പകരം ഉപയോഗിക്കാവുന്ന സോഫ്റ്റുവെയറുകള്‍

താഴെപ്പറയുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ ക്ലാസ്റുമുകളില്‍ ഇപ്പോഴുപയോഗിക്കുന്ന കുത്തക സോഫ്റ്റ്‍വെയറുകള്‍ക്കു് പകരം ഉപയോഗിക്കാവുന്നതാണു്:

ഈ പോരാട്ടത്തില്‍ അണിചേരൂ

കേരളത്തിലെ അധ്യാപകര്‍ എങ്ങിനെ സോഫ്റ്റ്‍വെയര്‍ സ്വാതന്ത്ര്യത്തിനു് വേണ്ടി നിലകൊള്ളുകയും ലോകത്തിനാകെ മാതൃകയാകുകയും ചെയ്തു എന്നതു് നിങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. അവർ ഇന്റലിന്റേയും മൈക്രോസോഫ്റ്റിന്റേയും സൌജന്യ പരിശീലന വാഗ്ദാനങ്ങളെ തള്ളിക്കളയുകയും ക്ലാസെടുക്കാന്‍ ആവശ്യമുള്ള സോഫ്റ്റ്‍വെയറുകള്‍ ഉള്‍പ്പെടുത്തി സ്വന്തമായി ഒരു ഗ്നു/ലിനക്സ് വിതരണം ഉണ്ടാക്കുകയും, കേരളം മുഴുവനുമുള്ള അധ്യാപകര്‍ക്കു് സാങ്കേതിക പിന്തുണയും പരിശീലനവും നല്‍കുകയും ചെയ്തു. ഈ മാറുന്ന സാഹചര്യങ്ങളിലും നിങ്ങൾക്കു ഇതു ആവര്‍ത്തിക്കാനും ലോകത്തിനു് വീണ്ടും മാതൃകയാകാനും കഴിയും. കൈറ്റിനോടു് സംസാരിച്ചു, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അടിസ്ഥാനമാക്കിയ പ്ലാറ്റ്ഫോമുകള്‍ ലഭ്യമാക്കാനുള്ള ഈ പ്രയത്നത്തില്‍ കൂടെ ചേരാൻ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു.

ഈ പ്രയത്നത്തെ അനുകൂലിക്കുന്നുവെങ്കില്‍, ദയവായി ഇവിടെ നിങ്ങളുടെ പേരു് ചേര്‍ക്കുക:

വിദ്യാഭ്യാസ കാര്യങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നതിനു് എന്തെങ്കിലും സാങ്കേതികമായ സഹായം ആവശ്യമുണ്ടെങ്കില്‍, ഞങ്ങളുമായി ബന്ധപ്പെടാന്‍ മടിയ്ക്കേണ്ട .

അവസാനം പുതുക്കിയത് October 30, 2021

ഒപ്പിട്ടവർ

കേരളത്തിലെ അധ്യാപകർ

 1. A K Francis
 2. Shameel Abdulla
 3. Anitha.C.K
 4. Jobin

കേരളം ഒന്ന് മാറി ചിന്തിക്കട്ടെ!

കേരളത്തിനു പുറത്തുനിന്നുള്ള അധ്യാപകർ

 1. Snehal Shekatkar

The educational entities need to realize that the convenience they seem to be getting through the use of proprietary software like g-suite comes at a huge cost. We have a collective responsibility to stand for our digital freedom. Use only freedom respecting software when you teach students.

 1. Benjamin Slade

മറ്റുള്ളവർ

 1. Vivek K J
 2. Rahul Raj
 3. Amal Vinod
 4. Shrini
 5. Nithin C
 6. ബിജീഷ് മോഹൻ റ്റി

സൗജന്യവും സ്വതന്ത്രവുമായ സോഫ്റ്റ്‌വെയറുകൾ തന്നെ കഴിവതും ഉപയോഗിക്കുക.

 1. Ajose Joseph
 2. Mujeeb Rahman K

kerala schools already using foss. dont go back to proprietary solutions. i can help with any kind of training

 1. Amrithanath

“Free software and its philosophy should taught to every students regardless of their subjects. Philosophy of FLOSS is such a great one and learning it not only help them to create better software which respects the user but also hopefully enables them to create a better society which respects evryone and shares everything, participate in activities etc. But using proprietary closed source software which doesn’t care about users and only treat them as product shouldn’t be the main mode communication they should have”

 1. Madhav V

“KITE has all the capability to implement a free at the same time efficient e-learning platform using existing technologies. If they do so, it will be a revolution. Please dont rely on freebies from big internet companies.”

 1. Pranav K

There are lot of free and open source alternatives that can be used by the teachers and students for their privacy and security.

 1. Abhishek

“great job guys , this is a great step you guys have taken . also consider teaching them kids about free softwares a bit”

 1. George Martin Jose:

I support FOSS. FOSS FTW

 1. Sajesh Cherian

Google doesn’t have our best interest at heart. When they provide their suite for free, it only serves to train people in how to use Google software and become a slave to their data collection practice. We can do better. Please reconsider your decision.

 1. Julin

Going into the arms of google is easy, getting out of there would be much more difficult. Better not get entrapped.

 1. Subin P T

A decision shouldn’t be rushed in to just because it is an easy option. Its drawbacks and the alternates should always be considered.

 1. അഭിനവ് കൃഷ്ണ സി കെ
 2. Jyothis Jagan
 3. Abraham Raji

Education liberates people hence it only makes sense that educational institution should not use use tools that designed to implant dependence. Just as schools say no substance abuse they should say no to proprietary software.

 1. Kailas E K
 2. Dr. V. Sasi Kumar
 3. Sheikh Shakil Akhtar
 4. Aravind P Unnithan
 5. മുരളി ഐ പി
 6. സിജു
 7. Harikrishnan A

This is a great cause in this age and I’m happy to help with any setup required.

 1. T D

Free software is the only way for schools and districts to be autonomous and ensure the rights of their students is respected. Students should not be subject to mass surveillance by Google and other tech giants just to get an education. Free software teaches students how to be independent and learn from others who have put in the work to solve hard problems. Furthermore, it puts the school in full control over their technology stack, which can be adapted and refined over time. Additionally, it can result in cost savings. G-Suite does none of the above and exists solely to mine data from students to fuel Google’s dominance. The public sector is paid for by citizens; this money should not fall into the hands of an unethical private entity.

 1. Aman Das

KITE can and should self host the infrastructure using FOSS software. Education is a public service and should be based on public infrastructure. Also the CS curriculum should promote FOSS software.

 1. Jinu Raju
 2. Ranjith Siji
 3. Roshan More